അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് നിയമസഭയുടെ ചരമോപചാരം
അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് നിയമസഭയുടെ ചരമോപചാരം
ഇടുക്കി: പീരുമേടിന്റെ ജനനായകന്‍ അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് കേരള നിയമസഭയുടെ ചരമോപചാരം. എഡിഎം ഷൈജു പി ജേക്കബ് വീട്ടിലെത്തി ചരമോപചാരം ഫലകം കൈമാറി. ജനമനസുകളറിഞ്ഞ ജനപ്രതിനിധിയായിരുന്നു വാഴൂര്‍ സോമനെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെയാണ് വാഴൂര്‍ സോമന്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 2025 ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് നടന്ന മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം വേദിയില്‍നിന്ന് ഇറങ്ങവെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ തയാറാക്കിയ അന്ത്യോപചാരം ഫലകത്തില്‍ പകര്‍ത്തി കലക്ടര്‍ക്ക് നല്‍കി. തുടര്‍ന്നാണ് എഡിഎം വീട്ടിലെത്തി എംഎല്‍എയുടെ ഭാര്യ ബിന്ദു സോമന് കൈമാറിയത്. പീരുമേട് തഹസീല്‍ദാര്‍ സന്തോഷ് വിശ്വംഭരന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ മജോഷ് മൈക്കിള്‍, എംഎല്‍എയുടെ പി എ എം ഗണേശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?