പോഷന്‍ മാ ക്യാമ്പയിന്‍: ഇരട്ടയാറില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി
പോഷന്‍ മാ ക്യാമ്പയിന്‍: ഇരട്ടയാറില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി

ഇടുക്കി: പോഷന്‍ മാ ക്യാമ്പയിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തില്‍ ഐസിഡിഎസും സംസ്ഥാന ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് പോഷകാഹാര പ്രദര്‍ശന മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. മുന്‍ പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്തംഗം ജോസ് തച്ചാപറമ്പില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ലിസി, സുശീല, അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






