ഈട്ടിത്തോപ്പില്‍ മരം മുറിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഈട്ടിത്തോപ്പില്‍ മരം മുറിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: ഈട്ടിത്തോപ്പില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരം വെട്ടുന്നതിനിടെ വെട്ടിയ മരം വന്നിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദേല്‍ പാറക്കല്‍ സജി തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. സജി മുറിച്ചുകൊണ്ടിരുന്ന മരം മറ്റൊരു മരത്തില്‍തട്ടി തിരിച്ചടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. തങ്കമണി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ബദേല്‍ സെന്റ് ജേക്കബ്‌സ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?






