വിമലഗിരിയില്‍ കോഫി ബോര്‍ഡ് കാപ്പി കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി
വിമലഗിരിയില്‍ കോഫി ബോര്‍ഡ് കാപ്പി കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി
ഇടുക്കി: കോഫീ ബോര്‍ഡ് മരിയാപുരം, തങ്കമണി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി കാപ്പി കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. ഫാ. ജോസഫ് കുമരകത്തുകാലായില്‍ ഉദ്ഘാടനം ചെയ്തു. 200ലേറെ കര്‍ഷകര്‍ പങ്കെടുത്തു. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പുല്‍കുന്നേല്‍, പഞ്ചായത്തംഗം രാജേഷ് വി ആര്‍, സീതാ തമ്പി മാസ് ഇടിഞ്ഞമല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാസ്ത്രീയ കാപ്പി കൃഷിയെ കുറിച്ച് സീനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ ആര്‍ ശുഭ, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ വി പ്രശാന്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജോയിന്റ് ഡയറക്ടര്‍ ഡോ. എം കറുത്തമണി, ഡെപ്യൂട്ടി ഡയറക്ടര്‍ വസവരാജ് ചുല്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?