നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

Aug 24, 2025 - 12:19
 0
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തിയ ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. വാഹനാപകടം സംബന്ധിച്ച പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമാര്യാദയായി പെരുമാറിയത്. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നെടുങ്കണ്ടം കല്‍കൂന്തലില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ജീവനക്കാര്‍ അല്ലാതെ മറ്റ് യാത്രകാരും വാഹനത്തിലുണ്ടായിരുന്നു. അപകടശേഷം ഇവര്‍ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് അപകടം സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയെങ്കിലും പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ആശുപത്രിയിലെത്തിയില്ല. പകരം സ്റ്റേഷനിലേയ്ക് വിളിച്ചു വരുത്തുകയാണ് ചെയ്തത്. സ്റ്റേഷനില്‍ മൂന്ന് മണികൂറോളം കാത്തിരിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ ജീവനക്കാരി ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാളെ മാത്രം വിളിച്ചു വിവരങ്ങള്‍ തിരക്കുകയും പിന്നീട് കേസില്‍ നിന്ന് പിന്‍മാറണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസ് എടുക്കാന്‍ ആവില്ലെന്നും അറിയിച്ചു. പരാതി പിന്‍വലിക്കുന്നതിനായി ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ജീവനക്കാരും പരുക്കേറ്റ ചന്ദ്രവല്ലിയമ്മ, ബ്ലസി മാര്‍ട്ടിന്‍, റംലത്ത് ബീവി എന്നിവര്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow