കുട്ടമ്പുഴ പഞ്ചായത്തില്‍ ഗവ. കോളേജ് ആരംഭിക്കണം : എഎപി
കുട്ടമ്പുഴ പഞ്ചായത്തില്‍ ഗവ. കോളേജ് ആരംഭിക്കണം : എഎപി

ഇടുക്കി: കുട്ടമ്പുഴ പഞ്ചായത്തില്‍ ഗവ. കോളേജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എഎപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍. 10ലേറെ ആദിവാസി ഊരുകളിലായി ആയിരത്തിലേറെ വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് മാര്‍ഗമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കുട്ടമ്പുഴയില്‍ ഒരു ഗവ. കോളേജ് വേണമെന്നുള്ള ആവശ്യത്തിന് 60 വര്‍ക്ഷത്തിലേറെ പഴക്കമുണ്ട്. കോളേജിന് കെട്ടിടം നിര്‍മിക്കുന്നതിനായി കുട്ടമ്പുഴ ടൗണില്‍ വൈദ്യുതി വകുപ്പിന്റെ കൈവശം ഇരിക്കുന്ന 5.5 ഏക്കര്‍ ഭൂമിയും തട്ടേക്കാട് ജലസേജന വകുപ്പിന്റെ കൈവശമുള്ള 5 ഏക്കര്‍ ഭൂമിയും എറണാകുളം മുന്‍ കലക്ടര്‍ രാജരാണിക്കും സംഘവും സന്ദര്‍ശിക്കുകയും തുടര്‍ നടപടികളിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. താല്‍ക്കാലികമായി അനുവദിക്കുന്ന ആര്‍ടസ് കോളേജിനുവേണ്ടി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി കുട്ടമ്പുഴയിലെ പഴയ ഹൈസ്‌കൂള്‍ കെട്ടിടം പുതുക്കി നിര്‍മിച്ചു. ഇതിനുശേഷമാണ് പറവൂരിലെ സ്വകാര്യ കോളേജ് ഗവ. കോളേജാക്കി ഉത്തരവായത്. നിരവധി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായകമാകുന്ന കോളേജ് ഉടന്‍ ആരംഭിക്കണമെന്നാണ് എഎപിയുടെ ആവശ്യം.
What's Your Reaction?






