യുഡിഎഫ് പിടിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

യുഡിഎഫ് പിടിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Dec 17, 2025 - 10:57
 0
യുഡിഎഫ് പിടിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
This is the title of the web page

ഇടുക്കി: യുഡിഎഫിന് കേവലഭൂരിപക്ഷം ലഭിച്ച ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫില്‍നിന്ന് തിരിച്ചുപിടിച്ച നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലും രാജാക്കാട്, പാമ്പാടുംപാറ പഞ്ചായത്തുകളിലും പ്രസിഡന്റ് പദത്തിലേക്ക് ആരെന്നുസംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാജകുമാരിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. നെടുങ്കണ്ടത്ത് ഇത്തവണ പ്രസിഡന്റ് പദവി ജനറല്‍ വിഭാഗത്തിനാണ്. ഭരണം പിടിച്ചെടുത്തെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയ രണ്ട് മണ്ഡലം പ്രസിഡന്റുമാരും പരാജയപ്പെട്ടിരുന്നു. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച ജിജോ മരങ്ങാട്ട്, ഷിഹാബ് ഈട്ടിക്കല്‍, അഡ്വ. ജോമോന്‍ പുഷ്പക്കണ്ടം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ജിജോ മരങ്ങാട്ടും ഷിഹാബ് ഈട്ടിക്കലും കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. സംഘടനാ പ്രവര്‍ത്തനരംഗത്തും സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ജോമോന്‍ പുഷ്പക്കണ്ടം. ഇത്തവണ പ്രസിഡന്റ് പദവി വിവിധ ടേമുകളിലായി പങ്കിടാനും സാധ്യതയുണ്ട്.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രനാണ് രാജാക്കാട്ട് സാധ്യത. പാമ്പാടുംപാറയില്‍ മുന്‍ പ്രസിഡന്റ് ആരിഫ അയൂബ്, റൂബി, ഉഷാ സുധാകരന്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ പാമ്പാടുംപാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ഷൈജ സണ്ണി, ജിഷ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. രാജകുമാരിയില്‍ പ്രസിഡന്റ് പദവി ഇത്തവണ പട്ടികജാതി സംവരണമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോഴും അന്തിമ തീരുമാനം ഡിസിസിയുടേതാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow