ഇരട്ടയാര്‍ പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക നല്‍കുന്നതില്‍ കാലതാമസം: പ്രതിഷേധവുമായി കോണ്‍ഗ്രസ് 

ഇരട്ടയാര്‍ പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക നല്‍കുന്നതില്‍ കാലതാമസം: പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Jul 26, 2025 - 10:39
 0
ഇരട്ടയാര്‍ പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക നല്‍കുന്നതില്‍ കാലതാമസം: പ്രതിഷേധവുമായി കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക ഇരട്ടയാര്‍ പഞ്ചായത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ താമസം നേരിടുന്നതില്‍ പ്രതിഷേധവുമായി  കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി രംഗത്ത്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും അടക്കം കരട് വോട്ടര്‍ പട്ടിക കഴിഞ്ഞ 23ന് പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്വം ഇല്ലായ്മയാണ് ഇത് നല്‍കാന്‍ കാലതാമസം നേരിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വോട്ടര്‍ പട്ടിക വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വൈദ്യുതി ഇല്ലെന്ന് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ്. ഇത് നല്‍കാന്‍ വൈകുന്നതോടെ പുതുതായി പേര്  ചേര്‍ക്കുന്നതിനും മറ്റും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് മുമ്പിലുള്ളത്. ഇത് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കും. പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. വാര്‍ഡ് വിഭജനം അടക്കം വന്നതോടെ വലിയ ശ്രമകരമായ ഒരു ജോലിയാണ് മുമ്പിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് മുമ്പിലുള്ളത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് വോട്ടര്‍ പട്ടിക നല്‍കാന്‍ വൈകുന്നതെന്നും ഒരുപാട് പേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതായും സംശയിക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. അടിയന്തരമായി വോട്ടര്‍പട്ടിക നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനം

What's Your Reaction?

like

dislike

love

funny

angry

sad

wow