കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മഞ്ഞളിപ്പ് രോഗബാധ
കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മഞ്ഞളിപ്പ് രോഗബാധ

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുരുമുളക് ചെടികള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നു. കാലാവസ്ഥ വ്യതിയാനമാണ് രോഗബാധയ്ക്ക് കാരണം. രോഗം ബാധിച്ച ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉണങ്ങി പോകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. നിറയെ കായ്ഫലമുള്ള ചെടികളില്‍നിന്ന് പാകമെത്താത്ത കുരുമുളക് തിരികള്‍ അടര്‍ന്നുവീഴും. രോഗബാധ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ പലരും കൃഷിഭവനില്‍ വിവിരം അറിയിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. ബന്ധപ്പെട്ട അധികൃതര്‍ ഇടപെടണമെന്നും കുരുമുളക് കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






