കട്ടപ്പന പാറക്കടവില്‍ മണ്ണിടിച്ചിലില്‍ വീടിന്റെ മണ്‍തിട്ട ഇടിഞ്ഞു
കട്ടപ്പന പാറക്കടവില്‍ മണ്ണിടിച്ചിലില്‍ വീടിന്റെ മണ്‍തിട്ട ഇടിഞ്ഞു
ഇടുക്കി: കട്ടപ്പന പാറക്കടവിനുസമീപം കനത്ത മഴയില്‍ വീടിന്റെ മണ്‍തിട്ട ഇടിഞ്ഞു. മുണ്ടുതറപ്പേല്‍ അനന്തു വിജയന്റെ വീടിന്റെ പിന്‍വശത്തെ തിട്ടാണ് ശനിയാഴ്ച രാത്രി ഏഴരയോടെ ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കനത്ത മഴ ആരംഭിച്ചപ്പോള്‍ തന്നെ അനന്തുവും കുടുംബവും സുരക്ഷിതമായ മറ്റ് സ്ഥലത്തേക്ക് മാറി താമസിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കഴിഞ്ഞ വര്‍ഷത്തെ അപകടത്തെത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഭിത്തി നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടായാല്‍ വീടിനുസമീപത്തുകൂടി കടന്നുപോകുന്ന പാറക്കടവ് ആനകുത്തി റോഡ് പൂര്‍ണമായും നിലംപതിക്കുന്ന അവസ്ഥയാണ്. ഈ ഭാഗത്തെ റോഡിന്റെ സംരക്ഷണഭിത്തിയും നിലവില്‍ അപകടാവസ്ഥയിലാണ്. സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
What's Your Reaction?