അയ്യപ്പന്‍കോവില്‍ ആലടി റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷം
അയ്യപ്പന്‍കോവില്‍ ആലടി റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷം. മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മഴക്കാലമായതോടെ ഈ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രപോലും ദുഷ്‌കരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ അപകടങ്ങളും പതിവാണ്. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും, മഗ് ഇട്ട് വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനാവശ്യമായ സംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






