ഉപ്പുതറ പത്തേക്കര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ വ്യാപക പ്രതിഷേധം
ഉപ്പുതറ പത്തേക്കര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ വ്യാപക പ്രതിഷേധം

ഇടുക്കി: ഉപ്പുതറ പത്തേക്കര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. റോഡിലെ ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ദുരിത യാത്രയാണ് സമ്മാനിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥ മൂലം ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ ഇതുവഴി വരാന്‍ തയ്യാറാകുന്നില്ലായെന്നും വന്നാല്‍ അമിത കൂലി ഈടാക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 14 ലക്ഷം രൂപ റോഡിന്റെ നവീകരണത്തിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം സിനി ജോസഫ് പറഞ്ഞു. അക്കുപ്പാലം മുതല്‍ പത്തേക്കര്‍ കോളനി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ വേഗം പരിഹരിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






