സേനാപതി വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തില്‍ പകല്‍പൂര ഘോഷയാത്ര നടത്തി 

സേനാപതി വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തില്‍ പകല്‍പൂര ഘോഷയാത്ര നടത്തി 

Feb 24, 2026 - 14:07
 0
സേനാപതി വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തില്‍ പകല്‍പൂര ഘോഷയാത്ര നടത്തി 
This is the title of the web page

ഇടുക്കി: സേനാപതി വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പകല്‍പൂര ഘോഷയാത്ര നടത്തി. തന്ത്രി പറവൂര്‍ രാകേഷ്, ശാന്തിമാരായ സതീഷ്, വിഷ്ണു എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മഹോത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, ഘോഷയാത്രകള്‍, ദീപാരാധന, വിവിധ കലാപരിപാടികള്‍ എന്നിവ നടന്ന. ദേവിചൈത്യന്യം, ദുഃഖനിവാരണം, രോഗശാന്തി, ഐശ്വര്യ വര്‍ദ്ധനം എന്നിവ ലഭിക്കുന്നതിനു വേണ്ടിയാണ് ഭക്തര്‍ മഹോത്സവത്തില്‍ പങ്കുചേരുന്നത്. ക്ഷേത്രം പ്രസിഡന്റ് യു എം രവി, സെക്രട്ടറി ശ്യാമള സാജു, യൂണിയന്‍ കമ്മിറ്റിയംഗം ടി വി സന്തോഷ്, വനിതാ സംഘം പ്രസിഡന്റ് സ്മിത പ്രസാദ്, സെക്രട്ടറി അനുമോള്‍ കണ്ണന്‍, കമ്മിറ്റിയംഗങ്ങള്‍, വനിതാ സംഘം ഭാരവാഹികള്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow