മൂന്നാറില്‍ സിനിമാ തിയേറ്റര്‍ തുറക്കണമെന്നാവശ്യവുമായി നാട്ടുകാര്‍
മൂന്നാറില്‍ സിനിമാ തിയേറ്റര്‍ തുറക്കണമെന്നാവശ്യവുമായി നാട്ടുകാര്‍

ഇടുക്കി: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറില്‍ ഒരുസിനിമാ തിയേറ്റര്‍ വേണമെന്നാണ് സിനിമാ പ്രേമികളുടെയും സഞ്ചാരികളുടെയും ആവശ്യം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൂന്നാറിലെ തീയേറ്റര്‍ അടച്ചുപൂട്ടിയത്. അതിനുശേഷം മറയുര്‍, തേനി, ഉദുമല്‍പ്പേട്ട, അടിമാലി തുടങ്ങിയ സ്ഥലങ്ങളില്‍ പോയാണ് മൂന്നാറുകാര്‍ സിനിമ കാണുന്നത്. അടച്ചുപൂട്ടിയ തീയേറ്ററിന് പകരം പുതിയ തീയേറ്റര്‍ തുറക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും തീരുമാനമായില്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിയേറ്റര്‍ നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്വകാര്യ സംരംഭകരില്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലെങ്കിലും ഒരുതീയേറ്റര്‍ നിര്‍മിക്കണമെന്നാണ് സിനിമാ പ്രേമികളുടെ ആഗ്രഹം.
What's Your Reaction?






