ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് സാക്ഷിയാകാന്‍ ഒരുങ്ങി വാഴവര സ്വദേശി ബിജു

ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് സാക്ഷിയാകാന്‍ ഒരുങ്ങി വാഴവര സ്വദേശി ബിജു

Jan 23, 2025 - 20:50
 0
ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് സാക്ഷിയാകാന്‍ ഒരുങ്ങി വാഴവര സ്വദേശി ബിജു
This is the title of the web page

ഇടുക്കി: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വാഴവര കുഴിയാനപ്പള്ളിയില്‍ ബിജു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍സിമിനേഷനില്‍ 22 വര്‍ഷത്തെ സേവനത്തിനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം ലഭിച്ചത്. 
കഴിഞ്ഞ 22 വര്‍ഷമായി ജില്ലയിലെ 6 പഞ്ചായത്തുകളില്‍ സേവനം ചെയ്യുന്നുണ്ട്. 2022 ല്‍ മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കെഎല്‍ഡി ബോര്‍ഡില്‍ പഠനം പൂര്‍ത്തീയാക്കി. തുടര്‍ന്ന് സ്വദേശത്ത് എത്തി 2023 ല്‍ വാഴവര കേന്ദ്രീകരിച്ച് യൂണിറ്റും ആരംഭിച്ചു. നിലവില്‍ അറുപതിനായിരത്തിലേറെ പശുക്കളെ ഇന്‍സി മിനേഷന്‍ ചെയ്തു. കെഎല്‍ഡി ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ബിജു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബിജുവിനൊപ്പം ഭാര്യക്കും ക്ഷണം ലഭിച്ചുണ്ട്. അപൂര്‍വ്വ നേട്ടം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷീര കര്‍ഷകര്‍ക്ക്  കലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജു.

What's Your Reaction?

like

dislike

love

funny

angry

sad

wow