എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം
എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ഥാടക പ്രവാഹം

ഇടുക്കി: ഹൈറേഞ്ചിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന എഴുകുംവയല്‍ കുരിശുമലയില്‍ വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച തീര്‍ഥാടകരുടെ വന്‍ തിരക്ക്. രാവിലെ ആരംഭിച്ച കുരിശുമലകയറ്റം വൈകിയും തുടരുന്നു. രാവിലെ 9.45 ഓടെ ടൗണ്‍ കപ്പേളയില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴിയില്‍ ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുത്തു. മലമുകളിലെ തീര്‍ഥാടക പള്ളിയില്‍ ദിവ്യബലിയും വചനപ്രഘോഷണവും നേര്‍ച്ചക്കഞ്ഞി വിതരണവും നടന്നു.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിരവധിപേര്‍ കുരിശുമലയിലെത്തി. വൈകിട്ട് 5ന് തീര്‍ഥാടക ദേവാലയത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. തിരക്കര്‍മങ്ങള്‍ക്ക് ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍, ഫാ. ജോര്‍ജ് പള്ളിവാതുക്കല്‍, എഴുകുംവയല്‍ നിത്യസഹായ മാതാ ദേവാലയ വികാരി ഫാ. ജോര്‍ജ് പാടത്തേക്കുഴി, അസിസ്റ്റന്റ് വികാരി ഫാ. വിനോദ് കാനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഏഷ്യയിലെ വലിയ ക്രൂശിതരൂപം, കേരളത്തില്‍ ആദ്യമായി നിര്‍മിച്ച മിസേറിയ രൂപം, തീര്‍ഥാടക പള്ളിയിലെ തോമാശ്ലീഹായുടെ ചിത്രം, ഗെത്സമനസില്‍ പ്രാര്‍ഥിക്കുന്ന യേശുക്രിസ്തുവിന്റെ രൂപ, തിരുക്കല്ലറ എന്നിവ സന്ദര്‍ശിച്ചു. 40-ാംവെള്ളിയാഴ്ച ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ നേതൃത്വം നല്‍കുന്ന ഇടുക്കി രൂപത കുരിശുമല തീര്‍ഥാടനവും ദുഃഖ വെള്ളിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ പങ്കെടുക്കുന്ന കുരിശിന്റെ വഴിയും നടക്കും.
What's Your Reaction?






