അഞ്ചുരുളിയില്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസം: സ്‌നേഹാരാമം വിശ്രമകേന്ദ്രം ഒരുക്കി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
അഞ്ചുരുളിയില്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസം: സ്‌നേഹാരാമം വിശ്രമകേന്ദ്രം ഒരുക്കി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിശ്രമകേന്ദ്രം സന്ദര്‍ശകരുടെ മനം കവരുന്നു. മനോഹരമായ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടുന്ന വിശ്രമകേന്ദ്രമാണ് കഴിഞ്ഞദിവസം എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ തയ്യാറാക്കിയത്. മരത്തിന്റെ ആകൃതിയില്‍ സിമന്റിലാണ് ഇരിപ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്രമകേന്ദ്രത്തിലെ മയിലിന്റെ രൂപവും ആകര്‍ഷകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചുരുളിയിലെത്തിയ നിരവധിപേര്‍ ഇവിടെ വിശ്രമിക്കാനെത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മാത്യു തകടിയേലും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇരിപ്പിടം തയ്യാറാക്കിയത്.
What's Your Reaction?






