മൂന്നാറിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താമസമൊരുക്കാന്‍ ഷീ ലോഡ്ജ്
മൂന്നാറിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താമസമൊരുക്കാന്‍ ഷീ ലോഡ്ജ്

ഇടുക്കി : പള്ളിവാസല്‍ രണ്ടാംമൈലില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഷീ ലോഡ്ജിന്റെ നിര്‍മാണജോലികള്‍ പുരോഗമിച്ച് വരുന്നതായി പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ പറഞ്ഞു. മൂന്നാറിലെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുക, തദ്ദേശിയരായ വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. ഏഴ് മുറികളും ഡോര്‍മെറ്ററിയുമുള്ള ഷീ ലോഡ്ജിന്റെ നിര്‍മാണം 2025 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടുന്നത്. 2022 - 23 വര്‍ഷത്തിലായിരുന്നു പള്ളിവാസല്‍ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡ്രൈവര്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ക്യാന്റീനടക്കം ഷീ ലോഡ്ജിന്റെ ഭാഗമായി ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്.
What's Your Reaction?






