കടല്‍ക്കാഴ്ച കാണാം.. കട്ടപ്പനയില്‍
കടല്‍ക്കാഴ്ച കാണാം.. കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന ഫെസ്റ്റിലെ അണ്ടര്‍വാട്ടര്‍ ടണലില്‍ ഒരുക്കിയ ഉള്‍ക്കടല്‍ കാഴ്ചകള്‍ സന്ദര്‍ശകരുടെ മനം കവരുന്നു. 800 മീറ്ററാണ് ടണലിന്റെ നീളം. അപൂര്‍വ ഇനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇനം മത്സ്യങ്ങളെയാണ് ഫെസ്റ്റില്‍ എത്തിച്ചിരിക്കുന്നത്. ടണലിനുള്ളില്‍ നീന്തിത്തുടിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള മത്സ്യങ്ങള്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. കടലിന്റെ അടിത്തട്ടിലെ കാഴ്ചകളുടെ പ്രതീതിയാണെന്ന് ഇവര്‍ പറയുന്നു.
ഇന്ത്യന്‍ മത്സ്യങ്ങള്‍ക്കൊപ്പം ഒട്ടേറെ ആഫ്രിക്കന്‍ ഇനങ്ങളും ഇവിടെയുണ്ട്. വിഡോസ്, കോയ് കാര്‍പ്പ്, ജയന്റ് കൂര, വിവിധതരം കൂരികള്‍, ഓസ്‌കാര്‍, ഷാര്‍ക്ക് തുടങ്ങിയവ ടണലിലുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസവും ഫെസ്റ്റിലെത്തുന്നു. സന്ദര്‍ശകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
What's Your Reaction?






