വാഗമണ്ണില്‍ പെട്രോള്‍ പമ്പ് ഉടന്‍: നടപടി അവസാനഘട്ടത്തിലെന്ന് മറുപടി
വാഗമണ്ണില്‍ പെട്രോള്‍ പമ്പ് ഉടന്‍: നടപടി അവസാനഘട്ടത്തിലെന്ന് മറുപടി

വാഗമണ്ണില്‍ പെട്രോള്‍ പമ്പ് ഉടന്‍:
നടപടി അവസാനഘട്ടത്തിലെന്ന് മറുപടി
ഇടുക്കി: പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണില്‍ പെട്രോള്‍ പമ്പ് തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെന്ന് ഭാരത് പട്രോളിയത്തിന്റെ മറുപടി ലഭിച്ചതായി അന്താരാഷ്ട്ര സമാധാന സംഘടന അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ഗിന്നസ് മാടസാമി. ആവശ്യമുന്നയിച്ച് മാടസാമി നിവേദനം നല്‍കിയിരുന്നു.പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും വാഗമണ്ണില്‍ പെട്രോള്‍ പമ്പ് ഇല്ലാത്തത് സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. ഇന്ധനം നിറയ്ക്കാന്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ച് ഏലപ്പാറയിലോ മറ്റ് സ്ഥലങ്ങളിലോ എത്തണം.
നാട്ടുകാരും സഞ്ചാരികളും പലതവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മാടസാമി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നിവേദനം നല്‍കിയത്. തുടര്‍നടപടി സ്വീകരിക്കാന്‍ ഭാരത്‌പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കേന്ദ്ര പെട്രോളിയം ചുമതല നല്‍കി.
What's Your Reaction?






