രാജാക്കാട് പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം
രാജാക്കാട് പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം

ഇടുക്കി: രാജാക്കാട് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍,കര്‍ഷക സംഘടനാ പ്രതിനിധികള്‍, രാക്ഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷകര്‍,കൃഷിവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






