അയ്യപ്പന്‍കോവിലില്‍ മണ്ണ് പരിശോധന ക്യാമ്പും ജൈവവളം വിതരണവും
അയ്യപ്പന്‍കോവിലില്‍ മണ്ണ് പരിശോധന ക്യാമ്പും ജൈവവളം വിതരണവും

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്‍ മണ്ണ് പരിശോധന ക്യാമ്പും ജൈവവളം വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വര്‍ഷത്തിലെ മണ്ണ് സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. പഞ്ചായത്തിലെ വിവിധ മേഖലകളിലെ കര്‍ഷകരുടെ പുരയിടങ്ങളില്‍ നിന്ന് മണ്ണ് സാമ്പിള്‍ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ചു. മണ്ണിന്റെ ഫലഫൂയിഷ്ടി വര്‍ധിപ്പിക്കാന്‍ ആവശ്യമായ മൈക്രോ ന്യൂട്രിയന്റും വിതരണം ചെയ്തു. ന്യൂട്രിയന്റുകള്‍ ആവശ്യമുള്ളവര്‍ മണ്ണിന്റെ സാമ്പിളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ പറഞ്ഞു. പഞ്ചായത്ത് അംഗം സോണിയ ജെറി, ലൈബ്രേറിയന്‍ അഭിലാഷ്, കൃഷിഭവന്‍ ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






