അഡ്വ. ബിജു പോള്‍ അനുസ്മരണം വണ്ടിപ്പെരിയാറില്‍
അഡ്വ. ബിജു പോള്‍ അനുസ്മരണം വണ്ടിപ്പെരിയാറില്‍

ഇടുക്കി: കെപിഡബ്ല്യു (ഐഎന്‍ടിയുസി) വണ്ടിപ്പെരിയാറില്‍ അഡ്വ. ബിജു പോള്‍ അനുസ്മരണം നടത്തി. ബിജു പോളിന്റെ ഛായാചിത്രത്തിനു മുമ്പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയസൂര്യന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ ഡിസിസി അംഗം റോയ് ജോസഫ് പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






