മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ ബോധവത്കരണം നടത്തി
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ ബോധവത്കരണം നടത്തി

ഇടുക്കി: കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തുകയും നോട്ടീസുകള്‍ പതിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 50,000 രൂപ വരെ പിഴ ചുമത്താനും തീരുമാനമായി. പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ മുഴുവന്‍ കടകളില്‍ കയറിയാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജന രീതികളെ ക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തിയത്. പധാനമായും പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപിക്കുന്നവരെപ്പറ്റിയുള്ള വിവരം പഞ്ചായത്തില്‍ അറിയിക്കുകയാണെങ്കില്‍ 2500 രൂപ വരെ പാരിതോഷികം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്ത് റോഡരുകിലും പെരിയാര്‍ നദിയിലും മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നുണ്ട്. പാരിതോഷികം നല്‍കി മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയാണെങ്കില്‍ ഒരു പരിധിവരെ മാലിന്യമുക്ത പഞ്ചായത്തായി മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് അംഗങ്ങള്‍ അസിസ്റ്റന്റ് സെക്രട്ടറി ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരും ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






