വണ്ടിപ്പെരിയാര്‍ പഴയ പാലം വൃത്തിയാക്കി ദേശീയപാത അധികൃതര്‍
വണ്ടിപ്പെരിയാര്‍ പഴയ പാലം വൃത്തിയാക്കി ദേശീയപാത അധികൃതര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഴയപാലത്തിലെ കാടുകള്‍ വെട്ടി വൃത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ച് ദേശീയപാത അധികൃതര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച വണ്ടിപ്പെരിയാര്‍ പാലം പുതിയപാലം വന്നതോടെ ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതില്‍പ്രകാരം വണ്‍വേ സംവിധാനത്തിലൂടെയാണ് പാലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് നിര്‍മിത പാലത്തില്‍ ആല്‍മരവും മറ്റും കാടുകളും പടര്‍ന്നു പിടിച്ചതോടെ മിക്ക സ്ഥലത്തും വിള്ളല്‍ രൂപപ്പെടുകയും കല്‍ക്കെട്ടുകള്‍ ഇളകി തുടങ്ങുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് കാടുകള്‍ വെട്ടിമാറ്റാന്‍ തീരുമാനമായത്.
What's Your Reaction?






