വണ്ടിപ്പെരിയാര്‍ സത്രം കാനനപാത താല്‍ക്കാലികമായി അടച്ചു
വണ്ടിപ്പെരിയാര്‍ സത്രം കാനനപാത താല്‍ക്കാലികമായി അടച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം കാനനപാത താല്‍ക്കാലികമായി അടച്ചു. കനത്തമഴയും മൂടല്‍മഞ്ഞും കാരണം ഇതുവഴി കടന്നുപോകുന്ന ഭക്തര്‍ വനത്തില്‍ കുടുങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അയ്യപ്പഭക്തര്‍ക്ക് പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. 1500 അയ്യപ്പഭക്തരാണ് കാനനപാതയിലൂടെ പോകുന്നതിനായി വണ്ടിപ്പെരിയാറില്‍ എത്തിയിരുന്നത്. മഴ കുറയുന്നതോടെ സത്രം കാനപാതയിലൂടെയുള്ള യാത്ര പുനസ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?






