കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത വാര്‍ഷിക സമ്മേളനം ആഗസ്റ്റ് 10 ന്
കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത വാര്‍ഷിക സമ്മേളനം ആഗസ്റ്റ് 10 ന്

ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയുടെ 21-ാമത് വാര്‍ഷിക സമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും ന്യൂനപക്ഷ അവകാശ സംരക്ഷണ കണ്‍വെന്‍ഷനും ആഗസ്റ്റ് 10-ാം തീയതി വാഴത്തോപ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന പരിപാടി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിക്കും. യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍ ഭാരവാഹികള്‍, പ്രഥമ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് ശ്രീ കെ സി ജോര്‍ജ് രൂപതയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്എംവൈഎം ഭാരവാഹികള്‍ എന്നിവരെ അനുമോദിക്കുകയും ലീലാമ്മ തോമസ് മെമ്മോറിയല്‍ അമ്മയ്‌ക്കൊപ്പം' എന്‍ഡോവ്‌മെന്റ് (25000/ രൂപയും മെമെന്റോയും ) സമര്‍പ്പിക്കുകയും ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കണ്‍വെന്‍ഷനില്‍ ന്യൂനപക്ഷ അവകാശങ്ങള്‍, സാമ്പത്തിക സഹായ പദ്ധതികള്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇ.ഡബ്ല്യു.എസ് സംവരണത്തിലെ പ്രതിസന്ധികള്‍ എന്നിവ ചര്‍ച്ചചെയ്യുകയും ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിച്ച് സമുദായ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനാകും. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ എം ഫ്രാന്‍സിസ് (തൃശ്ശൂര്‍) മുഖ്യ പ്രഭാഷണം നടത്തും. രൂപതാ ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ രാജീവ് കൊച്ചുപറമ്പില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കുടി, രൂപതാ ട്രഷറര്‍ ജോസഫ് തേവര്‍പറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജോര്‍ജ്കുട്ടി പുതക്കുഴി, ഫാ.ഫ്രാന്‍സിസ് ഇടവക്കണ്ടം തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കുടി, പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






