വിദ്യാരംഗം കലാസാഹിത്യവേദി കട്ടപ്പന സബ്ജില്ലാ പ്രവര്‍ത്തന ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി കട്ടപ്പന സബ്ജില്ലാ പ്രവര്‍ത്തന ഉദ്ഘാടനം

ഇടുക്കി: വിദ്യാരംഗം കലാസാഹിത്യവേദിയുടെ കട്ടപ്പന സബ്ജില്ലാ പ്രവര്‍ത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും നടന്നു. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി സാഹിത്യകാരി പുഷ്പമ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. മനുഷ്യത്വം വളര്‍ത്തിയെടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. പരിപാടിയില്‍ സംസ്ഥാനതല വാങ്മയം ഭാഷാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട കിരണ്‍ പ്രസാദിനെ അനുമോദിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് അധ്യക്ഷനായി. വിദ്യാരംഗം ജോയിന്‍ കോഡിനേറ്റര്‍ മനോജ് കുമാര്‍ സി കെ, സബ്ജില്ലാ കോഡിനേറ്റര്‍ ടി കെ അജിതാ മോള്‍ , സെന്റ് ജോര്‍ജ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി കെ മാണി, ദീപു ജോസഫ്, സാഹിത്യ സെമിനാര്‍ മോഡറേറ്റര്‍മാരായ സിബി കെ ജോര്‍ജ്, സ്മിത ആര്‍ നായര്‍, വിദ്യാരംഗം ജോയിന്‍ കോഡിനേറ്റര്‍ നൈസി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






