വയനാടിനായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി
വയനാടിനായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി

ഇടുക്കി: വയനാട് ദുരിതബാധിതര്‍ക്കായി നാട് ഒന്നിക്കുമ്പോള്‍ കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പീരുമേട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതായും ഈ വര്‍ഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സമുചിതമായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും കെ.പി.സി.സി നിര്‍വാഹ സമിതിയംഗം ഷാഹുല്‍ ഹമീദ്, പീരുമേട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. രാജന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് രാജന്‍ നേതാക്കളായ അമല്‍ ജോസഫ്, ബിനീഷ് കെ, അനൂപ് ചേലയ്ക്കല്‍, പി.കെ ശശി തുടങ്ങിയവര്‍ അറിയിച്ചു
What's Your Reaction?






