ജില്ലാതല ശാസ്ത്രനാടകമത്സരം വണ്ടന്‍മേട്ടില്‍
ജില്ലാതല ശാസ്ത്രനാടകമത്സരം വണ്ടന്‍മേട്ടില്‍

ഇടുക്കി: ജില്ലാതല ശാസ്ത്രനാടകമത്സരം വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഹെഡ്മിസ്ട്രസ് മായാ വസുന്ദരാദേവി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുക, കൗതുകം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ മാങ്കടവ് കാര്‍മല്‍മാതാ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ സയന്‍സ് ക്ലബ് സെക്രട്ടറി അനില്‍കുമാര്‍, ഉപജില്ലാ സയന്‍സ് സെക്രട്ടറി അബ്ദുള്‍, ഗഫൂര്‍ ടി പി, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






