വലിയപാറ സുലഭം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 29ന്
വലിയപാറ സുലഭം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 29ന്

ഇടുക്കി: വലിയപാറ സുലഭം കുടിവെള്ള പദ്ധതി 29ന് ഉച്ചക്കഴിഞ്ഞ് 2ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വേനല്‍ക്കാലമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മേഖലയാണ് കട്ടപ്പന നഗരസഭയിലെ വലിയപാറ. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. 7, 10 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇറിഗേഷന്‍ വകുപ്പിന്റെ 25 ലക്ഷവും, നഗരസഭയുടെ 20 ലക്ഷം രൂപയും മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തിയാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്്. ഇതോടെ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ നേരിടുന്ന കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാകുന്നത്. രണ്ടു കുഴല്‍ക്കിണറുകള്‍ കൂടി നിര്‍മിക്കുന്നതിന് പത്തുലക്ഷം രൂപ നഗരസഭയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കും. പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്തായിട്ടാണ് കിണറും കുഴല്‍ക്കിണറും നിര്‍മിച്ചിരിക്കുന്നത്. ഇവിടെനിന്നും ഹോസ് വഴി വലിയപാറയിലെ 34000ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്കും അവിടെനിന്നും അഞ്ചോളം സബ് ടാങ്കുകളിലേക്കും വെള്ളം എത്തിച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. രാജന്‍ കാലാചിറ, സിജു ചക്കുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
What's Your Reaction?






