മുരിക്കാശേരി സ്‌കൂളില്‍ കര്‍ഷക ദിനാചരണം
മുരിക്കാശേരി സ്‌കൂളില്‍ കര്‍ഷക ദിനാചരണം

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേളയുടെ ഉദ്ഘാടനവും കര്‍ഷക ദിനാചരണവും നടന്നു. ഇടുക്കി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വടംവലി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ 32 -ഓളം വിദ്യാര്‍ഥികളെയും പരിശീലകരായ ഷിജോ കെ കെ, അഖില്‍ ജോസഫ്, ടോണി കെ ജോബി തുടങ്ങിയവരെയും ചടങ്ങില്‍ അനുമോദിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ആഗസ്തി കൊച്ചുകരോട്ട്, വാത്തിക്കുടി കൃഷിഭവന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തിരഞ്ഞെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥി കാര്‍ത്തിക് സജേഷ് എന്നിവരെ സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ആല്‍ബിന്‍ മേക്കാട്ട് പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു പിടിഎ പ്രസിഡന്റ് റെജി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് തോമസ്, സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






