കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്: 28ന് റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്: 28ന് റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Aug 18, 2024 - 18:44
 0
കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്: 28ന് റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: കല്യാണത്തണ്ട് ആറുപതാം ബ്ലോക്കില്‍ ജനങ്ങള്‍ വീടുവച്ചു താമസിക്കുന്ന പ്രദേശത്ത് റവന്യൂ  വകുപ്പ് ബോര്‍ഡ് വച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റവന്യൂ മന്ത്രി കെ. രാജന്റെ  സാന്നിധ്യത്തിൽ  ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ  പങ്കെടുപ്പിച്ചു നടത്തുന്ന യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇവിടേക്ക് എത്തിയ മന്ത്രി പ്രദേശവാസികളെ കണ്ട് അവര്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കിയാണ് മടങ്ങിയത്. വിവരം അറിഞ്ഞയുടന്‍ താന്‍ എത്തിയത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ആയതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുമായി സംസാരിച്ചതിനു ശേഷം റവന്യൂ മന്ത്രിയെ ഫോണില്‍ വിളിച്ച് വിഷയത്തിന്റെ ഗൗരവം മനസിലാക്കി കൊടുത്തു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേരാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

ഭൂപ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിത്. 1964 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്തു ചട്ട നിര്‍മാണത്തിലേക്ക് എത്തിച്ചത് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണ്.  ജില്ലയിൽ നിരവധി പട്ടയപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതു പൂര്‍ണമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വരുന്ന മൂന്നു മാസത്തിനുള്ളില്‍ പതിനായിരത്തോളം പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്യാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കട്ടപ്പനയിലെ ഷോപ്പ് സൈറ്റ് പട്ടയത്തിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. ആറു പതിറ്റാണ്ടു കാലമായി ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണിത്. ഇവിടുത്തെ വിഷയങ്ങള്‍ പരിശോധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വില്ലേജ് അധികൃതര്‍ എത്തി 'പുല്ലുമേട്' എന്ന ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പുല്ലുമേട് എന്ന രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് വില്ലേജ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പ്രദേശത്തെ ജനങ്ങള്‍ മന്ത്രിയെ അറിയിച്ചു. 43 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അവര്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. ജനപക്ഷത്തു നിന്നു കൊണ്ട് ആവശ്യമാ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പു കൊടുത്താണ് മന്ത്രി മടങ്ങിയത്. 1970 കളില്‍ കുടിയേറിയവരാണ് പ്രദേശത്തെ കുടുംബങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow