ഇരുമ്പ് സാധനങ്ങള്‍ കയറ്റിവന്ന ലോറികള്‍ ഇന്റലിജന്‍സ് പിടികൂടി
ഇരുമ്പ് സാധനങ്ങള്‍ കയറ്റിവന്ന ലോറികള്‍ ഇന്റലിജന്‍സ് പിടികൂടി

ഇടുക്കി : ഇരുമ്പ് സാധനങ്ങള്‍ കയറ്റിവന്ന രണ്ടു ലോറികള്‍ കുട്ടിക്കാനത്ത് നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നെത്തിയ ലോറികളാണ് രാത്രികാല പട്രോളിങ്ങിനിടെ നികുതിവെട്ടിപ്പ് കണ്ടെത്തി പിടികൂടിയത്. പതിനാല് ടണ്ണോളം ഇരുമ്പ് സാധനങ്ങള്‍ ലോറിയിലുള്ളതായാണ് വിലയിരുത്തല്‍. കുമളി ചെക്ക്‌പോസ്‌റ്റ് പരിസരത്തും വലിയകണ്ടത്തുമായി ലോറികൾ സുക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?






