കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്:43 കുടുംബങ്ങള്‍ ആശങ്കയില്‍
കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ്:43 കുടുംബങ്ങള്‍ ആശങ്കയില്‍

ഇടുക്കി: കല്യാണത്തണ്ടിലെ പുല്ലുമേട് മേഖലയില്‍ റവന്യൂ അധികൃതര്‍ സര്‍ക്കാര്‍ വക ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചതോടെ 43 കുടുംബങ്ങള്‍ ആശങ്കയില്‍. വെള്ളിയാഴ്ച വൈകിട്ട് 5 ന് റവന്യൂ വകുപ്പ് അധികൃതര്‍ കല്യാണത്തണ്ടിലെ പുല്ലുമേട് മേഖലയില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. കട്ടപ്പന വില്ലേജില്‍ ബ്ലോക്ക് 60 ല്‍ സര്‍വേ നമ്പര്‍ 19 ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വക പുല്ലുമേട് എന്ന് റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കര്‍ റവന്യൂ പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടി ഒഴിപ്പിക്കാന്‍ ഉള്ള നീക്കമാണിതെന്നും ഓരോ വര്‍ഷവും പട്ടയം നല്‍കാമെന്ന് വാഗ്ദാനങ്ങള്‍ ഉണ്ടാകുമ്പോഴും സര്‍വേയര്‍മാരെത്തി അളന്ന് തിട്ടപ്പെടുത്തി പണം മേടിച്ച് പോകുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നും റവന്യൂ വകുപ്പിന്റെ കുടി ഒഴിപ്പിക്കല്‍ തന്ത്രം തുടരുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പട്ടയം നല്‍കാത്തതിനാല്‍ നഗരസഭയില്‍ നിന്ന് അനുവദിച്ച വീടുകളും നിര്‍മിക്കാന്‍ സാധിക്കുന്നില്ല. 1960 കളില്‍ ഉള്‍പ്പടെ ഇവിടെ താമസമാക്കിയവര്‍ ഈ ഭൂമിയില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ്. ഈ സര്‍വേ നമ്പറുകളുടെ അതിര്‍ത്തി പങ്കിടുന്ന മറ്റ് സര്‍വേ നമ്പറുകളിലെല്ലാം പട്ടയം ലഭിച്ചിട്ടുമുണ്ട്. റവന്യൂ നടപടിയുമായി മുന്നോട്ടു പോയാല്‍ ജനകീയ സമരങ്ങള്‍ക്ക് കല്യാണത്തണ്ട് വേദിയാകും.
What's Your Reaction?






