വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റെ നിര്‍മാണം മന്ദഗതിയില്‍
വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റെ നിര്‍മാണം മന്ദഗതിയില്‍

ഇടുക്കി: കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റ നിര്‍മാണം മന്ദഗതിയിലെന്ന് ആരോപണം. മലയോര ഹൈവേയുടെ 90% ജോലികളും പൂര്‍ത്തീകരിച്ചതാണ്. നിലവില്‍ കുഴല്‍ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കാനുള്ളത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പാലത്തിന്റെ തനിമ നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ടണ്‍ കണക്കിന് മണ്ണ് പാലത്തിന്റെ ഇരുഭാഗങ്ങളിവും നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴയില്‍ ഈ മണ്ണ് ഒലിച്ച് ഡാമിലേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ട്. ഇത് ചെറിയ മഴയില്‍ തന്നെ വെള്ളം പ്രദേശത്ത് തള്ളിക്കയറുന്നതിന് കാരണമാകുന്നു. ഏഷ്യയിലെ വലിയ മണ്‍പാലത്തിന്റെ നവീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.
What's Your Reaction?






