ഉപ്പുതറ വില്ലേജില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കരം അടയ്ക്കാന്‍ സാധിക്കാതെ കര്‍ഷകര്‍
ഉപ്പുതറ വില്ലേജില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കരം അടയ്ക്കാന്‍ സാധിക്കാതെ കര്‍ഷകര്‍

ഇടുക്കി: ഉപ്പുതറ വില്ലേജിലെ കര്‍ഷക ഭൂമിയുടെ മേലുള്ള നിയന്ത്രണം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഉപാധികള്‍ പിന്‍വലിക്കാതെ റവന്യു വകുപ്പ്. 338, 594 ,595, 800, 916, 917, എന്നീ 6 സര്‍വേ നമ്പരുകളിലെ പട്ടയ ഭൂമികള്‍ തോട്ടം തരം തിരിച്ച് മാറ്റിയതാണെന്ന രാജമാണിക്യം കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് ആറുവര്‍ഷത്തോളമായി കര്‍ഷകര്‍ക്ക് കരം അടയ്ക്കാന്‍ സാധിക്കാത്തത്. 917 തണ്ടപ്പേരുകളിലായി നിരവധി കുടുംബങ്ങളുടെ പട്ടയ ഭൂമിയാണ് ഇവിടെയുള്ളത്. തോട്ടം ഭൂമി തര തിരിച്ച് മാറ്റിയെന്ന് ആരോപിച്ച് 2016 ഓഗസ്റ്റ് എട്ടിന് കരം സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് നിബന്ധനകളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ നിയമപരമായ ഒരു അവകാശത്തിന് ഈ കരം അടച്ച രസീത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബാബു മേച്ചേരിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കുകയും കമ്മീഷന്‍ ജില്ലാ കലക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ഉത്തരവ് വന്നതിനുശേഷം റവന്യു വകുപ്പ് കരം സ്വീകരിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിധേയമായി തന്നെയാണ്. കൂടാതെ പോക്കുവരവ് അടക്കമുള്ള നടപടികളും വില്ലേജ് ഓഫീസില്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. സംസ്ഥാനത്തെ 49 ഓളം തോട്ടങ്ങളിലും സമാനമായ പ്രശ്‌നം നിലനില്‍ക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. ഉപാധി പിന്‍വലിച്ച് കരം അടക്കുന്നതിനുള്ള നടപടിക റവന്യു വകുപ്പ് സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.
What's Your Reaction?






