കോഴ ആരോപണം: റവന്യു ജില്ലാ കലോത്സവത്തിലെ നൃത്ത മത്സരങ്ങള്‍ മാറ്റിവച്ചു
കോഴ ആരോപണം: റവന്യു ജില്ലാ കലോത്സവത്തിലെ നൃത്ത മത്സരങ്ങള്‍ മാറ്റിവച്ചു

ഇടുക്കി: കോഴ ആരോപണത്തെത്തുടര്‍ന്ന് റവന്യു ജില്ലാ കലോത്സവത്തിലെ നൃത്ത മത്സരങ്ങള്‍ മാറ്റിവച്ചു. പ്രധാന വേദിയില്‍ നടക്കേണ്ട നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിര എന്നീ മത്സരങ്ങളാണ് കോഴ ആരോപണത്തെ തുടര്‍ന്ന് മാറ്റി വച്ചത്. ഹൈറേഞ്ചില്‍ നിന്നുള്ള ഒരുനൃത്ത അധ്യാപകന്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചതായി മറ്റുമത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചു. ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങളും ഫോണ്‍ കോളുകളുടെ റെക്കോര്‍ഡുമാണ് പുറത്തുവിട്ടത്. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ട് ചര്‍ച്ച നടത്തി മത്സരങ്ങള്‍ മാറ്റിവച്ചതായി അറിയിച്ചു.
What's Your Reaction?






