വയനാട് ദുരിതബാധിതര്‍ക്ക് എത്രയും വേഗം പുനരധിവാസംസാധ്യമാക്കണം: ഡിസിസി പ്രസിഡന്റ് സി പി മാത്യു
വയനാട് ദുരിതബാധിതര്‍ക്ക് എത്രയും വേഗം പുനരധിവാസംസാധ്യമാക്കണം ഡിസിസി പ്രസിഡന്റ് സി പി മാത്യു

ഇടുക്കി: വയനാട് പുനരാധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു. കേരളാ പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 ലെ മഹാപ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇടുക്കിയിലെ പല ഭാഗങ്ങളിലും ഇന്നും വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമായി കഴിയുന്നുണ്ട്. ആറുവര്‍ഷം കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരധിവാസം പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഉദാസീനത വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതത്തിനിരയായവരോട് കാണിക്കരുതെന്നും ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് എത്രയും വേഗം പുനരധിവാസംസാധ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി പി മാത്യു ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാ സഹകരണവും പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സി പി മാത്യു പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കല്‍ അധ്യക്ഷനായി. യോഗത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍, ജോസ് മുത്തനാട്ട്, ശശിധരന്‍ നായര്‍, കെ എ എബ്രഹാം, എന്‍ ഡി അര്‍ജുനന്‍, അഡ്വ. അനീഷ് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?






