പുറ്റടിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് നടത്തി: മത്സരിച്ചത് 200ലേറെ കുട്ടികള്‍
പുറ്റടിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് നടത്തി: മത്സരിച്ചത് 200ലേറെ കുട്ടികള്‍

ഇടുക്കി: ഷിറ്റോ റിയു സ്‌കൂള്‍ ഓഫ് കരാട്ടെയുടെ നേതൃത്വത്തില്‍ പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് നടത്തി. ജില്ലയിലെ 16 സ്‌കൂളുകളില്‍ നിന്നായി 200ലേറെ കുട്ടികള്‍ മത്സരിച്ചു. ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് കെ പുരയിടം ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം പഞ്ചായത്തംഗം മാത്യു പി.ടി. അധ്യക്ഷനായി. പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി കെ.ടി. ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി. മത്സരാര്‍ഥികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍ മത്സരലച്ച ആന്റണി റയാന്‍ മികച്ചപ്രകടനം കാഴ്ചവച്ചു. കുമളി എംഎഎം ബഥനി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നോയല്‍, ചേറ്റുകുഴി മാര്‍ ഇവാനിയോസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഇവാന്‍, വര്‍ഗീസ് കെ എസ്, ഷീജ തോമസ്, കിരണ്‍ ദേവ് കെ, ഡോ. അലീന ആന്റണി, ഡോ. മഹിത വിശ്വാസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






