ഇടുക്കി: എഴുകുംവയല്‍ സര്‍വീസ് സഹകരണ ബാങ്കിന് നബാര്‍ഡിന്റെ ധനസഹായത്തോടുകൂടി ലഭിച്ച വാഹനം നബാര്‍ഡ് ഡിജിഎം ജയിംസ് പി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. നബാര്‍ഡിന്റെ റൂറല്‍ മാര്‍ട്ട് പദ്ധതി പ്രകാരമാണ് മഹീന്ദ്ര പിക് അപ്പ് വാന്‍ അനുവദിച്ചത്. നബാര്‍ഡ് പ്രതിനിധി ബാങ്കിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നേരിട്ടുകാണുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേല്‍ അധ്യക്ഷനായി. നബാര്‍ഡ് ഇടുക്കി ഡിഡിഎം അരുണ്‍ എം.എസ്. , പാക്‌സ് ഡെവലെപ്പ്‌മെന്റ് ഓഫീസര്‍ ആര്‍.അനീഷ് കുമാര്‍, സെക്രട്ടറി വിബിന്‍ സെബാസ്റ്റ്യന്‍, കെ.എ ആനന്ദവല്ലി, ഭരണസമിതി അംഗങ്ങള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു