കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള നടത്തി
കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള നടത്തി

ഇടുക്കി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കട്ടപ്പന ഗവ. കോളേജും ചേര്‍ന്ന് 7 ന് 'പ്രയുക്തി 2025 ' എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ ലുലു ബിസ്നെസ് ഗ്രൂപ്പിനുവേണ്ടി 1500ലേറെ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടന്നത്. 100 പേരെ തെരഞ്ഞെടുക്കുകയും 600ലേറെ പേരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴില്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാകേഷ് വി ബി, കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ നഹാം അഹമ്മദ്, വിശ്വനാഥന്‍ പി എന്‍, മനിജ എബ്രഹാം, അനൂപ് ജെ ആലക്കാപള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






