പരുന്തുംപാറ ഭൂമികൈയേറ്റം: കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി
പരുന്തുംപാറ ഭൂമികൈയേറ്റം: കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: പരുന്തുംപാറയിലെ ഭൂമികൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. ഭൂമികൈയേറിയവക്കെതിരെ നടപടി സ്വീകരിക്കുക, കൈയേറ്റം ഒഴിപ്പിക്കുക, ഇടതുപക്ഷ നേതാക്കളുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പീരുമേട് ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് മിനി സിവില്‍സ്റ്റേഷനുസമീപം ബാരിക്കേടുകള്‍ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ടില്‍ അധ്യക്ഷനായി. സി പി മാത്യുവിന്റെ നേതൃത്വത്തില്‍ പരുന്തുംപാറയിലെ കൈയേറ്റഭൂമികളില്‍ സന്ദര്‍ശനവും നടത്തി. ബ്ലോക്ക് സെക്രട്ടറി നജീബ് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി എ അബ്ദുല്‍ റഷീദ്, ആര്‍ ഗണേശന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, ശാരി ബിനുശങ്കര്‍, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






