പുറ്റടി ഹോളി ക്രോസ് കോളേജില്‍ വനിതാദിനാഘോഷം നടത്തി
പുറ്റടി ഹോളി ക്രോസ് കോളേജില്‍ വനിതാദിനാഘോഷം നടത്തി

ഇടുക്കി: വണ്ടൻമേട് പുറ്റടി ഹോളി ക്രോസ് കോളേജില്‍ വനിതാസെലിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ വനിതാദിനാഘോഷം നടത്തി. ഡയറക്ടര്‍ അഡ്വ. ഡോണി പീറ്റര്‍ സ്‌കറിയ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് വിനീത കെ എസ് അധ്യക്ഷയായി. വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. കൗണ്‍സിലര്‍ അജ്മല്‍ എന്‍ ഐ, ജിന്‍സി ജോണി എന്നിവര്‍ ക്ലാസ് നയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സോണിയ ജെയിംസ്, വിദ്യാര്‍ഥി പ്രതിനിധി ഐശ്യര്യ കെ ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






