വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിന്റെ 73-ാമത് വാര്‍ഷികാഘോഷം നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂള്‍ മ്യൂസിക് ബാന്‍ഡ് മെക്ഫില്‍ അവതരിപ്പിച്ച ഗാനമേളയും നടന്നു. രണ്ടുദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിന്റെ സമാപന സമ്മേളനം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ആരോഗ്യകാര്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത്, ഹെഡ്മാസ്റ്റര്‍ എം പി പുഷ്പരാജ്, എസ്ആര്‍ജി കണ്‍വീനര്‍ ഷൈസി ജോണ്‍, ഡയമുക്ക് ലുദ്രന്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈ സെല്‍വം, കരടിക്കുഴി എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷൈലജ, എം ഹരിദാസ്, എം ഉദയസൂര്യന്‍, എം ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






