റാണികോവില്‍ എസ്റ്റേറ്റ് ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ തിരുമഹോത്സവം തുടങ്ങി
റാണികോവില്‍ എസ്റ്റേറ്റ് ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ തിരുമഹോത്സവം തുടങ്ങി

ഇടുക്കി: പീരുമേട് പാമ്പനാര്‍ റാണികോവില്‍ എസ്റ്റേറ്റ് ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ തിരുമഹോത്സവം തുടങ്ങി. തന്ത്രി കല്ലമ്പള്ളി ഇല്ലത്ത് ശ്രീ ഈശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി സുനില്‍ തിരുമേനി, കണ്ണന്‍ തിരുമേനി എന്നിവര്‍ സഹകാര്‍മികരായി. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ക്ഷേത്രശുദ്ധികലശത്തിനുശേഷം കൊടിയേറ്റി. 21ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, അന്നദാനം, അത്താഴപൂജ. 22ന് രാവിലെ 5ന്് പള്ളി ഉണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, വിശേഷാല്‍ പൂജകള്‍ വൈകിട്ട് 6.45ന് ഘോഷയാത്ര. 23ന് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, വൈകിട്ട് 6ന് ആഴിയിറക്കം, അത്താഴപൂജ, റാണികോവില്‍ മഹാത്മ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന ആടലും പാടലും. 24ന് താലപ്പൊലി മുളപ്പയര്‍ മാവിളക്ക് ഘോഷയാത്ര, 9.30ന് തേനി ജില്ലാ കോട്ടൂര്‍ എപികെ ദീപക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തസംഗീതം. 25ന് ഘോഷയാത്ര, മഞ്ഞള്‍ നീരാട്ട്, മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ്് വി കണക്ക് സ്വാമി, സെക്രട്ടറി ജി സുഭാഷ്. ട്രഷറര്‍ എ കെ രാജ്കുമാര്‍, വൈസ് പ്രസിഡന്റ്് എസ് മണി, ജോയിന്റ് സെക്രട്ടറി വി ശശി, ഭാരവാഹികളായ സി രവിചന്ദ്രന്‍, കെ രമേഷ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






