ചിന്നക്കനാലിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഡീന്‍ കുര്യാക്കോസ്
ചിന്നക്കനാലിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഡീന്‍ കുര്യാക്കോസ്

ഇടുക്കി:റിസര്‍വ് ഫോറസ്റ്റ് പ്രഖ്യാപിച്ചുകൊണ്ട് ചിന്നക്കനാല്‍ മേഖലയില്‍ വനമേഖല കൂട്ടിയെടുക്കുവാന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ചിന്നക്കനാല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം കേരളത്തില്‍ തന്നെ അതിരൂക്ഷമായ പ്രദേശമാണ് ചിന്നക്കനാല്‍. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും വേണ്ടത്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ടി. ആഷിക് ഐഎന്‍ടിയുസി റീജിയണല്‍ പ്രസിഡന്റ് ഡി.കെ കുമാര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍ഡ്രുസ് ഡിസിസി അംഗം ചെല്ലപ്പാണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി,ബ്ലോക്ക് സെക്രട്ടറി പി വേല്‍മണി തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






