മുനിയറയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം: ബസ് ഉപേക്ഷിച്ച് മോഷ്ടാവ്
മുനിയറയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം: ബസ് ഉപേക്ഷിച്ച് മോഷ്ടാവ്

ഇടുക്കി: മുനിയറയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ബസ് അപകടത്തില്‍പ്പെട്ടു. അടിമാലി നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന നക്ഷത്ര ബസാണ് തിങ്കളാഴ്ച രാത്രി മോഷണം പോയത്. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ ബൈസണ്‍വാലിക്ക് സമീപം നാല്‍പതേക്കറില്‍ നിന്നും ബസ് കണ്ടെത്തി. നാല്‍പതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉടമയുടെ പരാതിയില്‍ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






