മൂന്നാറില്‍ റോഡിനോട് ചേര്‍ന്ന വനമേഖലയില്‍ തീപിടുത്തം
മൂന്നാറില്‍ റോഡിനോട് ചേര്‍ന്ന വനമേഖലയില്‍ തീപിടുത്തം

ഇടുക്കി: മൂന്നാറില്‍ റോഡിനോട് ചേര്‍ന്ന വനമേഖലയില്‍ അജ്ഞാതര്‍ തീയിട്ടതായി സംശയം. മൂന്നാര്‍ കുറ്റിയാര്‍വാലി സൈലന്റുവാലി റോഡിന് സമീപമുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. യൂക്കാലിപ്സ് മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്ന ഇവിടെ അജ്ഞാതര്‍ മനപൂര്‍വം തീ പടര്‍ത്തിയതായാണ് സംശയം. റോഡരികിലെ ഒന്നിലധികം ഭാഗങ്ങളില്‍ നിന്ന് തീ കത്തി കയറിയതാണ് സംശയത്തിന് ഇടവരുത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ കമ്പനി ട്രാക്ടറുകളില്‍ വെള്ളമെത്തിച്ച് തീയണച്ചു.
What's Your Reaction?






