അവധി വ്യാപാരത്തിന്റെ പേരില്‍ ഏലക്ക സംഭരിച്ച് പണം നല്‍കാത്ത കേസിലെ പ്രതി പിടിയില്‍
അവധി വ്യാപാരത്തിന്റെ പേരില്‍ ഏലക്ക സംഭരിച്ച് പണം നല്‍കാത്ത കേസിലെ പ്രതി പിടിയില്‍

ഇടുക്കി: അവധി കച്ചവടത്തിന്റെ പേരില്‍ ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് ആലപ്പുഴയില്‍ നിന്നും അടിമാലി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രിയോടെ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്‍ ഗ്രീന്‍ എന്ന കമ്പനിയുടെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2023 ഒക്ടോബറില്‍ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കര്‍ഷകരില്‍ നിന്ന് ഏലക്ക സംഭരിച്ച് തുടങ്ങി. ഒരു മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് കിലോക്ക് 500 മുതല്‍ 1000 രൂപ വരെ അധികം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഏലക്കാ വാങ്ങിയത്. ആദ്യ രണ്ടുമാസം കൂടുതല്‍ തുകയും നല്‍കി. ഇതോടെ കര്‍ഷകര്‍ കൂട്ടമായി സെന്ററില്‍ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി. ഏലക്ക നല്‍കുമ്പോള്‍ രസീത് മാത്രമാണ് കര്‍ഷകര്‍ക്ക് കൊടുത്തിരുന്നത്. ഈ രസീതുമായി എത്തിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജൂലൈയിലാണ് അവസാനമായി ഏലക്കാ എടുത്തത്. പിന്നീട് ഇയാള്‍ മുങ്ങി. തുടര്‍ന്ന് കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






